കൽപ്പറ്റ: കേരള ടൂറിസം വകുപ്പ്, വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ, ഉത്തരവാദിത്വ ടൂറിസം മിഷൻ എന്നിവ സംയുക്തമായി വയനാട്ടിൽ ഇന്ത്യയിലെ ആദ്യ വനിതാ ഓഫ്റോഡ് ഇവന്റായ ഹെർ ട്രെയിൽസ് സംഘടിപ്പിക്കുന്നു.
വനിതകളുടെ ശക്തിയും സാഹസികതയും ഒരുമിക്കുന്ന ഓഫ് റോഡ് ഇവന്റിന് 18ന് രാവിലെ മാനന്തവാടി പാരിസണ്‍ ടീ എസ്റ്റേറ്റാണു വേദിയാകുന്നത്. പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഫ്ളാഗ് ഓഫ് ചെയ്യും. 30ൽ അധികം വനിതകൾ ഓഫ് റോഡ് ചലഞ്ചിൽ പങ്കെടുക്കും.